ഗസയില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസ്; ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു

Update: 2025-06-04 14:51 GMT
ഗസയില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസ്; ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരേ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്. ഷെജയ്യ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഇസ്രായേലി സൈന്യത്തിലെ മാസ്റ്റര്‍ സര്‍ജന്റ് എലോണ്‍ ഫര്‍ഖാസ് എന്നയാള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ പറന്നെത്തിയ ഡ്രോണ്‍ ഇസ്രായേലി സൈനികരുടെ ശരീരത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ ഇടുകയായിരുന്നു എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.ഈ പ്രദേശത്ത് കനത്ത ഏറ്റുമുട്ടലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേലി സൈന്യത്തിന്റെ ഹെലികോപ്റ്ററുകളാണ് കര സൈനികര്‍ക്ക് പിന്തുണ നല്‍കുന്നത്. ഈ ഹെലികോപ്റ്ററുകള്‍ക്ക് നേരെയും ആക്രമണം നടന്നു.

പല ഹെലികോപ്റ്ററുകളും സ്ഥലം വിട്ടുപോവേണ്ടി വന്നു.

Similar News