ഗസയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് ഹമാസ് (വീഡിയോ)

അതേസമയം, വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലി സൈന്യത്തിന് എതിരെ 12 ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രതിരോധപ്രസ്ഥാനങ്ങള്‍ അറിയിച്ചു.

Update: 2024-12-02 03:39 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് ഹമാസ്. റഫക്ക് കിഴക്കുള്ള ബുര്‍ജ് അവാദ് ജങ്ഷനിലാണ് ആക്രമണം നടന്നിരിക്കുന്നത്. അധിനിവേശ സൈന്യത്തിന്റെ സഞ്ചാരരീതിയും സ്വഭാവവും പരിശോധിച്ചാണ് ഈസ്‌റ്റേണ്‍ ബ്രിഗേഡ് ആക്രമണം നടത്തിയതെന്ന് ഹമാസ് അറിയിച്ചു. ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ആക്രമിക്കാനുള്ള പ്രദേശം തിരഞ്ഞെടുത്തത്. ഇതോടെ ഇസ്രായേലി സൈന്യം പ്രദേശത്ത് നിന്ന് പിന്‍മാറി.

അതേസമയം, വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലി സൈന്യത്തിന് എതിരെ 12 ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രതിരോധപ്രസ്ഥാനങ്ങള്‍ അറിയിച്ചു.

Tags: