ഹമാസിന്റെ സൈനികശേഷി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് സയണിസ്റ്റുകളുടെ ഗോലാനി ബ്രിഗേഡ്‌സ് (വീഡിയോ)

Update: 2025-08-01 05:47 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ അല്‍ ഖസ്സം ബ്രിഗേഡിന്റെ വലിയ സെല്‍ ആക്രമിച്ചു. ഏകദേശം 12 പേര്‍ അടങ്ങുന്ന പോരാളി സംഘമാണ് ഖാന്‍ യൂനിസില്‍ നടന്ന പതിയിരുന്നാക്രമണത്തില്‍ പങ്കെടുത്തത്. ആക്രമണത്തിന് ശേഷം പോരാളി സംഘം തുരങ്കത്തിലേക്ക് പിന്‍വലിയുന്ന ദൃശ്യങ്ങള്‍ സയണിസ്റ്റുകളുടെ ഗോലാനി ബ്രിഗേഡ്‌സ് പുറത്തുവിട്ടു. അല്‍ ഖസ്സം ബ്രിഗേഡിന്റെ ഈ ആക്രമണത്തില്‍ നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവമെന്ന് ഹീബ്രു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. യന്ത്രത്തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമാണ് അല്‍ ഖസ്സം ബ്രിഗേഡ് അംഗങ്ങള്‍ തുരങ്കത്തിലേക്ക് പിന്‍വലിയുന്നത്.

2023 മുതല്‍ വ്യോമാക്രമണം നടത്തിയിട്ടും വലിയ സംഘടനാ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ അല്‍ ഖസ്സം ബ്രിഗേഡ്‌സിന് കഴിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഹീബ്രു മാധ്യമങ്ങള്‍ വിലപിക്കുന്നു. ഇസ്രായേലി സൈനികരെ കസ്റ്റഡിയില്‍ എടുക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളാണ് അല്‍ ഖസ്സം ബ്രിഗേഡ്‌സ് ഇപ്പോള്‍ നടത്തുന്നതെന്നും അവര്‍ റിപോര്‍ട്ട് ചെയ്യുന്നു.