പകുതിവില വാഗ്ദാന തട്ടിപ്പ്; അനന്തുകൃഷ്ണന് 230 കോടി രൂപയുടെ ബാധ്യതയെന്ന് ക്രൈംബ്രാഞ്ച്

Update: 2025-02-25 06:41 GMT

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുകൃഷ്ണന് 230 കോടി രൂപയുടെ ബാധ്യതയെന്ന് ക്രൈംബ്രാഞ്ച്. ഇയാള്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്കാണെന്നാണ് വിവരം. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്‌ടോപ്പുകളും തയ്യല്‍മെഷീനും നല്‍കിയിട്ടുണ്ട്.60 കോടിയോളം രൂപ ഇയാള്‍ ശമ്പളയിനത്തിലും, ഫ്ലാറ്റുകളുടെയും ഓഫീസ് മുറികളുടെയും വാടകയിനത്തിലും ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണത്തിനും ചിലവഴിച്ചതായാണ് വിവരം.

Tags: