പകുതിവില വാഗ്ദാന തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടു

Update: 2025-02-17 07:25 GMT

കൊച്ചി: പകുതിവില വാഗ്ദാന തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രണ്ട് ദിസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അപേക്ഷ.

അനന്തു കൃഷ്ണന്‍ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപയാണെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളില്‍ പണം വന്നു. സംസ്ഥാനത്ത് 20,163 പേരില്‍ നിന്ന് അറുപതിനായിരം രൂപ വീതം വാങ്ങിയെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു.

Tags: