അരക്കിലോഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Update: 2025-03-30 03:00 GMT

കൊച്ചി: കറുകപ്പള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ച അരക്കിലോഗ്രാം എംഡിഎംഎ പിടികൂടി. പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദിനെ അറസ്റ്റ് ചെയ്തു. കറുകപ്പള്ളിയിലെ വീട്ടില്‍ എംഡിഎംഎ സൂക്ഷിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. അതേസമയം, മരടില്‍ അഞ്ച് ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് 47 ഗ്രാം എംഡിഎംഎയും പിടികൂടി. മരടില്‍ അസം സ്വദേശികളാണ് പിടിയിലായത്.