ഹജ്ജായില്‍ തൂഫാനുല്‍ അഖ്‌സ കോഴ്‌സ് നടത്തുമെന്ന് അന്‍സാറുല്ല

Update: 2025-09-28 09:23 GMT

സന്‍ആ: വടക്കുപടിഞ്ഞാറന്‍ യെമനിലെ ഹജ്ജായിലെ ജനങ്ങള്‍ക്ക് തൂഫാനുല്‍ അഖ്‌സ കോഴ്‌സ് നടത്താന്‍ അന്‍സാറുല്ല തീരുമാനിച്ചു. ഫലസ്തീന്റെ വിമോചനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കോഴ്‌സ് നടത്തുന്നത്. യെമനില്‍ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളുണ്ടായാല്‍ പ്രതിരോധിക്കേണ്ട ചുമതലയും കോഴ്‌സിന്റെ ഭാഗമായവര്‍ക്കുണ്ട്. ഹജ്ജായിലെ ജിയോളജിക്കല്‍ സര്‍വേ ഓഫിസാണ് കോഴ്‌സിന്റെ ചെലവ് വഹിക്കുക. ഹജ്ജാ ഗവര്‍ണറേറ്റിന്റെ മേധാവി മുഹമ്മദ് അല്‍ ഖാദിമി, പ്രദേശത്തെ ഷെയ്ഖുമാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ പ്രാരംഭ യോഗത്തില്‍ പങ്കെടുത്തു. സായുധ പരിശീലനമാണ് കോഴ്‌സിലെ പ്രധാന ഘടകം. വിശുദ്ധ ഖുര്‍ആന്റെ പാതയില്‍ ഉറച്ചുനില്‍ക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു.