സുമൂദ് ഫ്‌ളോട്ടില്ലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 45 ബോട്ടുകള്‍ മെഡിറ്ററേനിയനിലേക്ക്

Update: 2025-10-02 12:56 GMT

ഇസ്താംബൂള്‍: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയെ ഇസ്രായേല്‍ ആക്രമിച്ചതിന് പിന്നാലെ തുര്‍ക്കിയില്‍ നിന്നും 45 ബോട്ടുകള്‍ മെഡിറ്ററേനിയനിലേക്ക് പുറപ്പെട്ടു. ഫലസ്തീന്റെയും തുര്‍ക്കിയുടെയും പതാകകള്‍ വഹിക്കുന്ന ബോട്ടുകളാണ് കൊണാസിക് തുറമുഖത്ത് നിന്നും പുറപ്പെട്ടത്.

മെഡിറ്ററേനിയന്‍ കടലില്‍ കൊള്ള നടത്തുന്ന സംഘത്തിനെതിരെ ആഗോള സമൂഹം നടപടി സ്വീകരിക്കാത്തതിനാണ് ബോട്ടുകള്‍ അയക്കുന്നതെന്ന് സംഘാടകനായ ഒസ്‌ദെമിര്‍ പറഞ്ഞു. ഗസയില്‍ കുട്ടികളെ കൊല്ലുന്ന ഇസ്രായേല്‍ കടലിലും അതിക്രമങ്ങള്‍ നടത്തുകയാണ്. ഹതായ് നഗരം ഗസയ്‌ക്കൊപ്പമാണെന്ന് ബോട്ടുകളെ പിന്തുണച്ച് മുഫ്തി മെവലുത് തോപ്കു പറഞ്ഞു. മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാണ് ബോട്ടുകള്‍ പുറപ്പെട്ടത്.


ഈ ബോട്ടുകള്‍ മെഡിറ്ററേനിയനില്‍ ചുറ്റിക്കറങ്ങും.