തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പതാക പിടിച്ചു നില്‍ക്കുന്ന 'ഭാരതാംബയുടെ' ചിത്രംവെച്ചതിനെ തുടര്‍ന്ന് പരിപാടി കൃഷിമന്ത്രി പി പ്രസാദ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ പരിപാടി റദ്ദാക്കുകയും ചെയ്തു. ''ചിത്രം മാറ്റിവെയ്ക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതുകൊണ്ടാണ് മന്ത്രി എത്താത്തത്. ഇത് എന്ത് ചിന്താഗതിയാണ്. പരിസ്ഥിതിദിന പരിപാടിയേക്കാള്‍ വലുത് മറ്റെന്താണ്. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണ്. അത് മാറ്റാന്‍ കഴിയില്ല''-ഗവര്‍ണര്‍ പറഞ്ഞു.