നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ ആക്രമണം: 17 പേര്‍ കൊല്ലപ്പെട്ടു

Update: 2025-08-21 03:29 GMT

അബൂജ: നൈജീരിയയിലെ കാത്സിന സംസ്ഥാനത്തെ ഉങ്ങുവാന്‍ ഗ്രാമത്തിലെ മുസ്‌ലിം പള്ളിയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കൊള്ള സംഘത്തെ നേരിടാന്‍ ഗ്രാമീണര്‍ പ്രതിരോധ സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഇതിന് പ്രതികാരമായി കൊള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

മഗ് രിബ് നിസ്‌കാര സമയത്താണ് അക്രമിസംഘം പള്ളിയില്‍ അതിക്രമിച്ച് കയറിയതെന്ന് കാത്സിന കമ്മീഷണര്‍ നാസിര്‍ മുവാസു പറഞ്ഞു. പ്രദേശത്ത് സൈന്യത്തെയും വിന്യസിച്ചതായി അദ്ദേഹം അറിയിച്ചു. സാധാരണക്കാരായ വിശ്വാസികളെ കൊലപ്പെടുത്തിയ അക്രമികളെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശെയ്ഖ് അലി ഇസ പന്താമി അപലപിച്ചു.