ഗുണ്ടല്‍പേട്ട അപകടം; മരിച്ചവരുടെ എണ്ണം മൂന്നായി

Update: 2025-04-02 08:32 GMT

ഗുണ്ടല്‍പേട്ട: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. നേരത്തെ മരിച്ച മുസ്‌കാനുള്‍ ഫിര്‍ദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരുടെ പിതാവ് അബ്ദുള്‍ അസീസ് ആണ് മരിച്ചത്. ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റില്‍ ഇന്നലെ രാവിലെയാണ് അപകടം.കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുള്‍ അസീസും കുടുംബവുമടങ്ങുന്ന 9 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.




Tags: