ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയില്‍ പ്രണവി (38) നാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലിന് ചേളത്തൂരിലെ വീട്ടിലാണ് സംഭവം. വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളില്‍ പച്ചക്കെട്ട് ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഇയാളുടെ വലതുകൈപ്പത്തി ചിതറി.