ഗര്‍ബയില്‍ പൈശാചിക മേക്കപ്പില്‍ നൃത്തം ചെയ്ത് യുവതി (വീഡിയോ)

Update: 2025-09-22 14:24 GMT

അഹമദാബാദ്: ഗുജറാത്തിലെ അഹമദാബാദ് നഗരത്തില്‍ നടന്ന നവരാത്രി ആഘോഷങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച് വെളുത്ത സ്‌കാര്‍ഫും പൈശാചിക മേക്കപ്പും ധരിച്ച സ്ത്രീ ഗര്‍ബ ഡാന്‍സ് നടത്തിയത് പ്രതിഷേധത്തിന് കാരണമാവുന്നു.

ഗര്‍ബ ഡാന്‍സില്‍ പങ്കെടുത്ത മറ്റു സ്ത്രീകള്‍ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളതെങ്കിലും ഒരു സ്ത്രീ മാത്രമാണ് ഈ വേഷം ധരിച്ചത്. ദി കോണ്‍ജറിങ് എന്ന ഹൊറര്‍ സിനിമയിലെ വാലക് എന്ന കഥാപാത്രത്തിന് സാമ്യമുള്ള വസ്ത്രമാണ് ഈ സ്ത്രീ ധരിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.