മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ഒഡീഷ സ്വദേശി രാകേഷ് ബെഹ്‌റ ആണ് കൊല്ലപ്പെട്ടത്. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരന്‍ എന്നയാളെ പോലിസ് കസ്റ്റഡിയ്‌ലെടുത്തു.
പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ രാകേഷ് ബെഹ്‌റയും ശരത് മാരനും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. അവധി ദിവസമായതിനാല്‍ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ശരത് മാരന്‍ രാകേഷിനെ കുത്തി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുമുന്‍പ് രാകേഷ് മരണപ്പെട്ടു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവയ്ക്കുകയും ഉടന്‍ തന്നെ വിവരം പോലിസിനെ അറിയിക്കുകയും ചെയ്തു.