ഗോവിന്ദച്ചാമിയെ ജയിൽ ചാടിപ്പിച്ചത്; ഡെമോയുമായി പി വി അൻവർ

Update: 2025-07-27 09:48 GMT

മലപ്പുറം: സൗമ്യക്കൊലകേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം ആസൂത്രിതമെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണ് ഇതെന്നും അൻവർ പറഞ്ഞു. ജയിൽ ചാട്ടത്തിൻ്റെ ഡെമോ പങ്കുവച്ച് എഫ്ബി ലൈവിലായിരുന്നു പ്രതികരണം.

ട്രംമ്മുകൾ അടക്കിവച്ചാൽ അതിലേക്ക് കയറണമെങ്കിൽ പറക്കണമെന്നും അല്ലാതെ കയറിൽ പിടിക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു.1000 ഹേക്‌സോ ബ്ലേഡ് ഉണ്ടെങ്കില്‍ ഇരുമ്പ് കമ്പി മുറിക്കാന്‍ പറ്റില്ലെന്ന് ഈ ജോലി ചെയ്യുന്നവര്‍ പറയുന്നു. ഇനി മുറിച്ചാല് തന്നെ‍ ഒരു വ്യക്തിക്ക് മാത്രം അത് വളക്കാന്‍ പറ്റില്ല, പിന്നെ എങ്ങനെ പുറത്തുകടക്കുമെന്നും അൻവർ ചോദിച്ചു.

രാഷ്ട്രീയ മണ്ഡലത്തിൽ വി എസ് അച്ചുതാനന്ദനുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സംഭവവികാസങ്ങൾക്ക് മറയാക്കാൻ ഇങ്ങനെ ഒന്ന് മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags: