ന്യൂഡല്‍ഹി: ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവയ്ക്കരുതെന്ന് സുപ്രിംകോടതി. ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെനന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറന്‍സില്‍ മറുപടി പറയുകയായിരുന്നു സുപ്രിം കോടതി. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിവേചനാധികാരമുണ്ട്. എനന്നാല്‍ ഗവര്‍ണര്‍ തനിക്കുള്ള വിവചേനാധികാരത്തിന് പരിധിയുണ്ടെന്ന് മറക്കരുതെന്നും കോടതി വ്യക്തമാക്കി.
ബില്ലുകളില്‍ നിയമസഭയുമായി ചര്‍ച്ച നടത്തണമെന്നും അംഗീകാരം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ബില്ലുകള്‍ മടക്കി അയക്കണമെന്നും കോടതി പറഞ്ഞു. ഒരോ ബില്ലിനും രാഷ്ട്രപതിയോട് ഉപദേശം തേടേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ വി,യത്തില്‍ സര്‍ക്കാരുകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചായിരിക്കണമെന്നും കോടതി വ്യക്തമാക്കി.