പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി

Update: 2026-02-23 11:23 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചു. ധനകാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി വി ആര്‍ ശോഭ കമ്മിഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.

മുന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷനല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.

റിപോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോട് നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങും.

Tags: