സര്‍ക്കാര്‍ ഓണാഘോഷം; സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ

പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകും-വി ശിവന്‍കുട്ടി

Update: 2025-08-30 06:53 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ സംഘടിപ്പിക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ജയം രവി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Tags: