തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിച്ചെങ്കിലും ചര്‍ച്ച ചെയ്യാതെ മാറ്റിവക്കുകയായിരുന്നു. എന്നാല്‍ ഇപ്രാവശ്യത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ശമ്പളം വര്‍ധിപ്പിക്കുതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.
മന്ത്രിമാര്‍ക്ക് അലവന്‍സ് അടക്കം 97,000 രൂപയാണ് ശമ്പളം. എംഎല്‍എമാര്‍ക്ക് അലവന്‍സ് ഉള്‍പ്പെടെ 70,000 രൂപയാണ് ലഭിക്കുന്നത്. 2018-ലാണ് അവസാനമായി സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടിയത്.ഇവരുടെ പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് 1.45 ലക്ഷം രൂപയാണ് ശരാശരി ശമ്പളം. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് 1.3 ലക്ഷം ലഭിക്കും.
മന്ത്രിമാര്‍ക്കു വാഹനവും വസതിയും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളില്‍ താമസിക്കാം. മന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കും വീട് നിര്‍മിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കും. രോഗം വന്നാല്‍ വിദേശത്തുള്‍പ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സര്‍ക്കാര്‍ വഹിക്കും. ഇതിനും പരിധിയില്ല. നിലവിലെ ശമ്പളവര്‍ധന എന്ന തീരുമാനത്തോട് പ്രതിക്ഷ കക്ഷികള്‍ക്കും യോജിപ്പാണ്.