തെലങ്കാനയിലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

Update: 2025-06-30 12:24 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഗോശമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജാ സിങ് പാര്‍ട്ടി വിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റായി എന്‍ രാമചന്ദ്രര്‍ റാവുവിനെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് നിരവധി കേസുകളുള്ളയാളാണ് ടി രാജാ സിങ്. താന്‍ ബിജെപി അംഗമല്ലെന്ന് നിയമസഭാ സ്പീക്കറെ അറിയിക്കാന്‍ രാജാ സിങ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.