മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
തൊക്കോട്ട് ഫ്ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു ആരിഫ്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നില്‍. പോലിസ് അന്വേഷണം ആരംഭിച്ചു.