സ്വര്‍ണവിലയില്‍ വര്‍ധന

Update: 2026-01-23 05:17 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. സ്വര്‍ണത്തിന് 3,960 രൂപ കൂടി 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

Tags: