തിരുവനന്തപുരം:സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 1,040 രൂപ കൂടി 86760 രൂപയായി. തുടര്‍ച്ചയായ വര്‍ധനയാണ് നിലവില്‍ ആഗോളസ്വര്‍ണവിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആഗോള സ്വര്‍ണ വിപണിയില്‍ ചൊവ്വാഴ്ച ഔണ്‍സിന് 3,783 ഡോളറാണ്. നിലവിലെ ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമാണ്.
ഈ പ്രത്യേക സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ നിരന്തരം മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണ നിരക്ക് ഉയരുകയും കുറയുകയും ചെയ്യുന്നുണ്ട്. പക്ഷേ വര്‍ധനയ്ക്ക് ആനുപാതികമായി ഇടിവ് രേഖപ്പെടുത്തുന്നില്ല.