കൊച്ചി: വീണ്ടും തിരിച്ചുകയറി സ്വര്‍ണവില. പവന് 320 രൂപ വര്‍ധിച്ച് 84,240 രൂപയായി. രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവിലയിലാണ് ഇന്ന് കുതിപ്പുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,530 രൂപയാണ് നലല്‍കേണ്ടിവരും. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
ചൊവ്വാഴ്ച 84,840 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള വിലനിലവാരത്തില്‍ ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.