ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണവില

Update: 2025-01-22 04:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് സ്വര്‍ണവില സ്വര്‍ണവില 60,000 കടന്നു.

ജനുവരി ഒന്ന് മുതലാണ് സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിത്. ജനുവരി ഒന്നിന് 57,200 ആയ സ്വര്‍ണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ 60000 കടന്നു. അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Tags: