സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്; പ്രീത് പനേസറെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ

Update: 2026-01-15 08:48 GMT

ഡല്‍ഹി: സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയായ പ്രീത് പനേസറെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ. കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ നടന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ഇയാള്‍.

2023 ഏപ്രില്‍ 17-ന് ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയ 6,600 സ്വര്‍ണ്ണക്കട്ടികളും 2.5 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വിദേശ കറന്‍സിയുമാണ് വിമാനത്താവളത്തിലെ കാര്‍ഗോ ഗോഡൗണില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

കവര്‍ച്ച നടന്ന സമയത്ത് എയര്‍ കാനഡയിലെ കാര്‍ഗോ മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മുപ്പതുകാരനായ പ്രീത് പനേസര്‍. കവര്‍ച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ വ്യാജ എയര്‍വേ ബില്ലുകള്‍ തയ്യാറാക്കിയതും മറ്റും ഇയാളായിയിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം, ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

Tags: