തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,080 രൂപയായി താഴ്ന്നു. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,14,080 രൂപയില്‍ നിന്നാണ് ഈ ഇടിവുണ്ടായത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലെ ഈ വിലമാറ്റത്തിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.