കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. പവന് 520 രൂപ കൂടി 95,760 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 11,970 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 13,058 രൂപയും, പവന് 1,04,464 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,794 രൂപയും പവന് 78,352 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 201 രൂപയും കിലോഗ്രാമിന് 2,01,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഒക്ടോബര്‍ 17നു രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. സ്വര്‍ണവില ഇതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ രൂപ വലിയ തോതില്‍ ഇടിയുന്നത് ഇന്ന് സ്വര്‍ണവില ഉയരാന്‍ കാരണമായി എന്നാണ് കണക്കാക്കുന്നത്.