കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയും, പവന് 880 രൂപ വര്‍ധിച്ച് 91,560 രൂപയുമായി. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ്ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 4,061.60 ഡോളറായി.
അതേസമയം, വിവിധ ഓഹരി വിപണികളില്‍ ഇടിവ് തുടരുകയാണ്. യുഎസ് ഓഹരി സൂചികയായ എസ്&പി 500 നാലു ദിവസമായി നഷ്ടത്തിലാണ്. ഇതേ അവസ്ഥ തന്നെയാണ് യുറോപ്പിലേയും ഏഷ്യയിലേയും വിപണികളില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് സ്വര്‍ണവില കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,335 രൂപയും പവന് 90,680 രൂപയുമായി.