സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Update: 2025-11-11 06:46 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ടാം ദിവസവും കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിലും വില കുതിച്ചു. ഗ്രാമിന് 185 രൂപ കൂടി 9,525 രൂപയും പവന് 76,200 രൂപയുമാണ് നിലവിലെ നിരക്ക്. 14 കാരറ്റിന് ഗ്രാമിന് 140 രൂപ കൂടി 7,420 രൂപയും പവന് 59,360 രൂപയും, 9 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 4,775 രൂപയും പവന് 38,200 രൂപയുമാണ്. വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് ആറുരൂപ കൂടി 163 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വന്‍ വര്‍ധനയാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്. സ്പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 3.55 ശതമാനം ഉയര്‍ന്ന് 4,143.32 ഡോളറായി. ഇന്നലെ രാവിലെ 4,050 ഡോളറായിരുന്ന വില ഉച്ചക്ക് 4,077.65 ഡോളറായി ഉയര്‍ന്നിരുന്നു.

ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ പ്രതിസന്ധിയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: