സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

Update: 2025-11-10 08:55 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 165രൂപയും പവന് 1,320രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 11,350രൂപയും പവന് 90,800യും രൂപയുമായി വില ഉയര്‍ന്നു. രാവിലെ, ഗ്രാമിന് 110രൂപയും പവന് 880രൂപയും വര്‍ധിച്ച് വില യഥാക്രമം 11,295രൂപയും 90,360രൂപയുമായിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില രാവിലെ 4,050 ഡോളര്‍ ആയിരുന്നു. ഉച്ചയോടെ 4,077.65 ഡോളര്‍ ആയി. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും, യുഎസ് സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചതും വിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളാണ്.

യുഎസ് സമ്പദ് വ്യവസ്ഥ സാധാരണ നിലയിലാകുന്നതോടെ സ്വര്‍ണവിലയില്‍ ചെറിയ തിരിച്ചടിയുണ്ടാകാമെന്നും, ഡിസംബറില്‍ നടക്കുന്ന ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് പ്രഖ്യാപനം വിലയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: