കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 വര്‍ധിച്ച് 11,295 രൂപയും പവന് 880 കൂടി 90,360 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 വര്‍ധിച്ച് 9,295 രൂപയായി. 14 കാരറ്റ് സ്വര്‍ണം 7,240 ആയി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്നതോടെയാണ് ആഭ്യന്തര വിപണിയിലും വര്‍ധനയുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് സ്വര്‍ണവില 4,050 ഡോളര്‍ ആയി. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും യുഎസ് ഷട്ട്ഡൗണ്‍ അവസാനിച്ചതും സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിച്ച ഘടകങ്ങളാണ്. യുഎസ് സമ്പദ് വ്യവസ്ഥ സാധാരണ നിലയിലാകുന്നതോടെ സ്വര്‍ണവിലയില്‍ തിരിച്ചടിയുണ്ടാകാമെന്നാണ് വിലയിരുത്തല്‍.