കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1.64 ശതമാനം കുറഞ്ഞ് 4,812.89 ഡോളറായി. 80.31ഡോളറാണ് ഔണ്‍സിന് കുറഞ്ഞത്.
ഇന്നലെ രണ്ടു തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ടു തവണ വര്‍ധിക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു. എന്നാല്‍, വൈകിട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വര്‍ധിച്ച് 14,040 രൂപയും പവന് 4,400 രൂപ വര്‍ധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5,500 ഡോളറില്‍ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്തു. റെക്കോര്‍ഡ് വിലയായ 13,11,60 രൂപയില്‍ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.