സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍

Update: 2025-12-15 04:39 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്. ഇന്ന് ഗ്രാമിന് 75 രൂപ കൂടി 12,350 രൂപയും പവന് 600 രൂപ കൂടി 98,800 രൂപയായി. ഡിസംബര്‍ 12നായിരുന്നു സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.

ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് 4,320.65 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6 ശതമാനം ഉയര്‍ന്ന് 4354 ഡോളറിലെത്തി. ഡോളറിന്റെ കരുത്ത് കുറയുന്നതും യുഎസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വര്‍ണവില ഉയരുന്നതിനുളള പ്രധാനകാരണം.

Tags: