സ്വര്‍ണവില വര്‍ധിച്ചു

Update: 2025-12-12 05:15 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 175 രൂപ കൂടി 12,160 രൂപയും പവന് 1400 രൂപ കൂടി 97,280 രൂപയായി.

ട്രോയ് ഔണ്‍സിന് 74 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4,270.82 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിലെ വില ഉയര്‍ന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണം ഇത്രയും വലിയ കുതിപ്പ് നടത്തുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഔണ്‍സിന് 4,313 ഡോളറായാണ് ഉയര്‍ന്നത്. അതേസമയം, യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ഇടിയുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും.

Tags: