സ്വര്‍ണവില വര്‍ധിച്ചു

Update: 2025-12-11 10:37 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9,855 രൂപയും പവന് 78,840 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 0.44 ശതമാനം ഉയര്‍ന്ന് 4215.62 ഡോളറാണ് വില. 18.85 ഡോളറാണ് വര്‍ധിച്ചത്. വെള്ളിക്ക് ട്രോയ് ഔണ്‍സിന് 62.05 ഡോളറാണ് വില. യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണ വില ഇടിയുകയും തിരിച്ചുകയറുകയും ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ പലിശ നിരക്ക് നിര്‍ണയത്തിന് ശേഷം യുഎസ് ഓഹരി വിപണി കുതിച്ചുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു.

Tags: