കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 25 രൂപ കൂടി 11,910 രൂപയായി. പവന് 200 രൂപ കൂടി 95,280 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,360 രൂപയായും 14 കാരറ്റിന് 61,040 രൂപയായും വര്‍ധിച്ചു.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ 0.18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 4209 ഡോളറിലാണ് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ചില നിര്‍ണായക കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരാനുണ്ട്. ആര്‍ബിഐ ഇന്ന് ഇന്ത്യയില്‍ വായ്പനയം പ്രഖ്യാപിക്കും. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക.