സ്വര്‍ണവില കുറഞ്ഞു

Update: 2025-12-04 06:04 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 95,600 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 13,036 രൂപയും പവന് 1,04,288 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,825 രൂപയും പവന് 78,600 രൂപയുമാണ് വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വ്വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.

Tags: