സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 680 രൂപ വര്‍ധിച്ച് 77,640 ആയി

ഒമ്പതു ദിവസത്തിനിടെ സ്വര്‍ണത്തിന് 4000 രൂപയുടെ വര്‍ധനവ്

Update: 2025-09-01 07:17 GMT

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് 680 രൂപ ഉയര്‍ന്ന് പവന് 77,640 രൂപയായി. കഴിഞ്ഞ ദിവസം 76,960 രൂപയായിരുന്നു വില. ഗ്രാമിന് 9,620 രൂപയില്‍നിന്ന് 9,705 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ദ്ധിച്ചത്. ശനിയാഴ്ച സംസ്ഥാനത്ത് സ്വര്‍ണവില 76,000 രൂപ കടന്നിരുന്നു. ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയിലെത്തിയതായിരുന്നു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ സ്വര്‍ണത്തിന് 4000 രൂപയുടെ വര്‍ധനയാണുണ്ടായത്.

Tags: