സ്വര്‍ണവില കുറഞ്ഞു

Update: 2025-11-20 05:34 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 12,460 രൂപയും പവന് 120 രൂപ കുറഞ്ഞ് 91,440 രൂപയുമായി. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,430 രൂപയും പവന് 91,440 രൂപയുമായി.18 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,400 രൂപയും പവന് 120 രൂപ കുറഞ്ഞ് 75,200 രൂപയുമായി.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയിൽ കാര്യമായ മാറ്റമില്ല. ട്രോയ് ഔൺസിന് 4076 ഡോളറിലാണ് വില. നവംബറിൽ കൂടിയും കുറഞ്ഞും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. നവംബർ 14 ന് പവന് 94320 രൂപയായി വില ഉയർന്നിരുന്നു. നവംബറിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.



Tags: