കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 40രൂപയും പവന് 320രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,535രൂപയും പവന് 92,280രൂപയുമായി. രാവിലെ ഗ്രാമിന് 11,575രൂപയും പവന് 92,600രൂപയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ മാറ്റം പ്രകടമായി. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,143.32ഡോളറില്‍ നിന്ന് 4,132.32ഡോളറിലേക്ക് താഴ്ന്നു. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഇളവിന്റെയും യുഎസ് ഷട്ട്ഡൗണ്‍ ആശങ്കയുടെയും പശ്ചാത്തലത്തിലാണ് വിലയില്‍ മാറ്റമുണ്ടായത്.
നിലവിലെ നിരക്കനുസരിച്ച് ആഭരണമായി ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ന്ന് ഒരുലക്ഷം രൂപക്ക് മുകളില്‍ നല്‍കേണ്ടിവരും. കഴിഞ്ഞ 15 വര്‍ഷത്തെ രേഖകള്‍ പ്രകാരം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സ്വര്‍ണവിലയില്‍ സാധാരണയായി 10 മുതല്‍ 20% വരെ വര്‍ധന അനുഭവപ്പെടാറുള്ളത്.