കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയായി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. ആഗോള വിപണിയിലെ വിലത്താഴ്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്താര്‍ജിച്ചതും, യുഎസ്-ചൈന വ്യാപാര യുദ്ധം അവസാനിക്കുമെന്ന സൂചനകളുമായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതുമാണ് വില താഴ്ന്നതിന്റെ പ്രധാന കാരണങ്ങള്‍.
ആഗോള സ്പോട്ട് ഗോള്‍ഡിന്റെ വില 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,082.77 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറിലും ഒരു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 4,095.80 ഡോളറായാണ് സ്വര്‍ണത്തിന്റെ ഭാവി വില.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 115 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 11,515 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന്റെ വിലയില്‍ 920 രൂപയായിരുന്നു വര്‍ധന. 92,120 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്.