സ്വര്‍ണവില ലക്ഷത്തിലേക്ക്

പവന് 1,440 രൂപ വര്‍ധിച്ച് 99,840 രൂപയായി

Update: 2025-12-22 11:39 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് രണ്ടുതവണയാണ് വര്‍ധിച്ചത്. ഗ്രാമിന് 180 രൂപ വര്‍ധിച്ച് 12,480 രൂപയും, പവന് 1,440 രൂപ വര്‍ധിച്ച് 99,840 രൂപയുമായി. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കാണ് കുതിച്ചുയര്‍ന്നത്. ഇനി 160 രൂപ കൂടി വര്‍ധിച്ചാല്‍ പവന് ഒരുലക്ഷം രൂപയാകും വില. രാവിലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഉച്ചക്കു ശേഷം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ചു. ആഗോളവിപണിയിലും സ്വര്‍ണം റെക്കോര്‍ഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്.

Tags: