സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി, പവന് 73,680 രൂപ

Update: 2025-07-30 05:31 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 9,210 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 73,680 രൂപയുമായി. അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണവില കൂടാന്‍ കാരണം. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 0.16% താഴ്ന്ന് 98.73ല്‍ എത്തിയതും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായി.