സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 98,000 കടന്നു!
പവന് 720 രൂപ വര്‍ധിച്ച് 98,400 രൂപയായി
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലാദ്യമായി 98,000 കടന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മൂന്നാം തവണയും വര്‍ധിച്ചു. വൈകീട്ട് പവന് 720 രൂപ വര്‍ധിച്ച് 98,400 രൂപയായി. ഉച്ചയ്ക്ക് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 12,210 രൂപയും, പവന് 400 രൂപ വര്‍ധിച്ച് 97,680 രൂപയുമായിരുന്നു വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയിരുന്ന സര്‍വകാല റെക്കോര്‍ഡ് നിരക്കായ 97,360 രൂപ ഇതോടെ ഭേദിക്കപ്പെട്ടു. രാവിലെ ഗ്രാമിന് 175 രൂപ വര്‍ധിച്ച് 12,160 രൂപയും, പവന് 1,400 രൂപ വര്‍ധിച്ച് 97,280 രൂപയുമായിരുന്നു വില.