രണ്ടുതവണ സ്വര്‍ണവില വര്‍ധിച്ചു; പവന് 73,200 രൂപ

Update: 2025-07-18 14:28 GMT

കൊച്ചി: ഒരു ദിവസം രണ്ട് തവണ വര്‍ധിച്ച് കേരളത്തിലെ സ്വര്‍ണ വില. രാവിലത്തെ ചെറിയ വര്‍ധനവിന് പിന്നാലെ ഉച്ചയ്ക്കും സ്വര്‍ണ വില കൂടി. രാവിലെ പവന് 40 രൂപയും ഉച്ചയ്ക്ക് ശേഷം 320 രൂപയുമാണ് വര്‍ധിച്ചത്. 360 രൂപയുടെ വര്‍ധനവോടെ പവന് 73,200 രൂപയാണ് വെള്ളിയാഴ്ചയിലെ വില. ഗ്രാമിന് 45 രൂപയുടെ വര്‍ധനവോടെ 9,150 രൂപ നല്‍കണം. രാജ്യാന്തര വില വര്‍ധിച്ചതാണ് ഉച്ചയ്ക്ക് ശേഷം വില വര്‍ധിക്കാന്‍ കാരണം.