സ്വര്‍ണം ഗ്രാമിന് 105 രൂപ കൂടി; പവന് 74,280 രൂപയായി

Update: 2025-07-22 08:19 GMT

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 105 രൂപ കൂടി 9,285 രൂപയിലെത്തി. പവന് 840 രൂപ ഉയര്‍ന്ന് വില 74,280 രൂപയുമായി. കഴിഞ്ഞ ജൂണ്‍ 19നു ശേഷം ആദ്യമായാണ് ഗ്രാം 9,250 രൂപയും പവന്‍ 74,000 രൂപയും ഭേദിക്കുന്നത്. നിലവിലെ ട്രെന്‍ഡ് തുടരുമെന്നും കേരളത്തില്‍ വൈകാതെ സ്വര്‍ണവില പുത്തന്‍ ഉയരം തൊടുമെന്നുമാണ് വിലയിരുത്തല്‍. ജൂണ്‍ 14നു രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോര്‍ഡ്.