സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന, പവന് 2,160 രൂപ കൂടി; നിലവിലെ വില 68,480 രൂപ

Update: 2025-04-10 05:06 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് 2,160 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 68,480 രൂപയായി. കഴിഞ്ഞ ദിവസം 66,320 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8,560 രൂപയാണ് വില. അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍.