കൊച്ചി: വീണ്ടും താഴെവീണ് സ്വര്‍ണവില. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,865 രൂപയിലും പവന് 1,02,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ വില വീണ്ടും ഒരു ലക്ഷം രൂപയില്‍ താഴെയെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില.