സ്വര്‍ണവില ലക്ഷത്തിനു താഴെ

പവന് 2,120 കുറഞ്ഞ് 99,880 രൂപയായി

Update: 2025-12-30 05:52 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിനു താഴെ. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 265 രൂപ കുറഞ്ഞ് 12,485 രൂപയും, പവന് 2,120 രൂപ കുറഞ്ഞ് 99,880 രൂപയുമായി. ഇന്നലെ വൈകീട്ട് പവന് 1,02,120 രൂപയായിരുന്നു. ഉച്ചക്ക് പവന് 960 രൂപ കുറഞ്ഞ് 1,02,960 രൂപയുമായിരുന്നു. ഇന്നലെ രാവിലെ 520 രൂപ കുറഞ്ഞ് 1,03,920 രൂപയായിരുന്നു.

ഡിസംബര്‍ ആദ്യം 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ ഒന്‍പതിന് രേഖപ്പെടുത്തിയ 94,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക്. പിന്നീട് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഒരു ലക്ഷം കടക്കുകയായിരുന്നു. ഡിസംബര്‍ 27ാം തീയതി 1,04,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Tags: